ടി പി വധക്കേസ്: കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെട്ടെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെട്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ചു പേര്‍ ശിക്ഷിക്കപ്പെട്ടത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ സുപ്രധാനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സംശയത്തിന്റെ ആനുകൂല്യത്തില്‍ ചിലര്‍ രക്ഷപ്പെട്ടതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണമെന്നതാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതകത്തിലെ ഗൂഢാലോചനയ്ക്ക് കേരളത്തില്‍ ഇതുവരെ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി അറിവില്ല.
കൊന്നവരെയും കൊല്ലിച്ചവരെയും കൂട്ടുനിന്നവരെയും പിടികൂടുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണസംഘം അവരുടെ ജോലി സാഹസികമായും ഭംഗിയായും നിര്‍വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.