തിരുവഞ്ചൂരിന് വിജിലന്‍സും വനവും നല്‍കിയേക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രിസഭാ പുനസംഘടനയില്‍ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം ലഭിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇനി ഏത് വകുപ്പ് കൈകാര്യം ചെയ്യും എന്നാണ് അറിയേണ്ടത്. തിരുവഞ്ചൂരിന് വനം വകുപ്പും വിജിലന്‍സ് വകുപ്പും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എ കെ ആന്റണിയും ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയാണ് നടക്കുക.

അതേസമയം മന്ത്രിസഭാ പുനസംഘടനയില്‍ കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമില്ല. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം നല്കാത്തതില്‍ പാര്‍ട്ടിയ്ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഇപ്പോഴുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാനങ്ങളും വേണ്ടെന്നുവെക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) തീരുമാനിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :