അടൂര്‍ പ്രകാശിന്റെ വകുപ്പുമാറ്റം ഈഴവനായതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA|
PRO
PRO
മന്ത്രി അടൂര്‍ പ്രകാശിന്റെ വകുപ്പുമാറ്റം ഈഴവനായതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വകുപ്പുമാറ്റം ജനവഞ്ചനയെന്നും വെള്ളാപ്പള്ളി നടേശന്‍. തിങ്കളാഴ്ച രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എ കെ ആന്റണി എത്തിയതോടെയാണ് വകുപ്പുമാറ്റവും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കികൊണ്ട് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കാമെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീട് തിരുവഞ്ചൂരിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തികൊണ്ടുതന്നെ ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കാമെന്ന തീരുമാനമുണ്ടായി.

തിരുവഞ്ചൂരിന് റവന്യൂ വകുപ്പ് നല്‍കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആഭ്യന്തരം പോലെയുള്ള സുപ്രധാന വകുപ്പ് വിട്ടുകൊടുക്കുമ്പോള്‍ റവന്യൂ വകുപ്പ് തിരിച്ചുപിടിക്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് അടൂര്‍ പ്രകാശില്‍നിന്ന് വകുപ്പ് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :