ടി പി വധം: വിചാരണക്കോടതി നിശ്ചയിച്ചു

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നടത്താന്‍ ഉത്തരവായി. ഇതുസംബന്ധിച്ച ഉത്തരവ് കോഴിക്കോട് ജില്ലാ കോടതി പുറപ്പെടുവിച്ചു. ഈ കോടതിയിലാണ്‌ മാറാട്‌ കേസില്‍ വിചാരണ നടന്നത്‌.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി മുന്നോട്ടുവന്നതോടെ വിചാരണ എത്രയും വേഗം ആരംഭിക്കണമെന്ന് എ ജി സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നു. അന്വേഷണം സിബിഐയ്ക്കു വിടുന്നതിനു മുന്‍പു തീരുമാനം എടുക്കണമെന്നും എജി നിര്‍ദേശിച്ചിരുന്നു.വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

കേസില്‍ ആകെ 76 പ്രതികളാണുള്ളത്‌. ഒരാള്‍ ഒളിവിലാണ്‌. മറ്റ്‌ 75 പേരും വിചാരണ നേരിടേണ്ടവരാണ്‌. നവംബര്‍ ആദ്യ ആഴ്ചതന്നെ വിചാരണ തുടങ്ങുമെന്നാണു സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :