ടി പി വധം: സി ബി ഐ അന്വേഷണം ഉണ്ടാകില്ല

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം ഉണ്ടാകില്ല. കേസ് സി ബി ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഇടയ്ക്കുവച്ച് കേസ് സി ബി ഐയ്ക്ക് വിടുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കും. കേസ് അന്വേഷണം പൂര്‍ത്തിയാകാതെ കുറ്റപത്രം സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിന്‌ പുറമേ സിബിഐ അന്വേഷണം വിചാരണകള്‍ നീണ്ടുപോകാന്‍ ഇടയാക്കുമെന്നും സര്‍ക്കാരിന്‌ നിയമോപദേശം ലഭിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കേസ് സി ബി ഐയ്ക്ക് കൈമാറുന്നത് പൊലീസ് സേനയെ ബാധിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതേ കാരണം ചൂണ്ടിക്കാട്ടി പൊലീസും നേരത്തെ സി ബി ഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു.

നിലവില്‍ 76 പേരെ പ്രതികളാക്കി ഒരു കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ഉന്നതതല ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണം പൂര്‍ണ്ണമല്ലെന്നും കാണിച്ചാണ്‌ കെ കെ രമയും ആര്‍എംപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :