വിചാരണ്യ്ക്കു മുന്‍പേ ടെറിയുടെ പടിയിറക്കം

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഇംഗ്ളണ്ടിന്‍െറ ഡിഫന്‍ഡര്‍ ജോണ്‍ ടെറി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്സ് താരം ആന്‍റണ്‍ ഫെര്‍ഡിനാന്‍ഡിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് ചൊവ്വാഴ്ച ഫുട്ബോള്‍ അസോസിയേഷന്‍ മുമ്പാകെ വിചാരണക്ക് ഹാജരാകാനിരിക്കേയാണ് രാജ്യാന്തര ഫുട്ബോളില്‍നിന്ന് പടിയിറങ്ങിയത്.

കോടതി കുറ്റമുക്തനാക്കിയിട്ടും വിചാരണ നടത്തുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ടെറിയുടെ വിടവാങ്ങല്‍. 38 കാരനായ ഈ ചെല്‍സി താരം 2003 മുതല്‍ 2012 വരെ 78 കളികളില്‍ ഇംഗ്ളണ്ടിനുവേണ്ടി കളത്തിലിറങ്ങി. എഫ് എ വിലക്കിയാലും ടീമില്‍ തന്നെ നിലനിര്‍ത്തുമെന്നും ഫുട്ബോള്‍ ഉപേക്ഷിക്കരുതെന്നുമുള്ള ടീം മാനേജര്‍ റോയ് ഹോഗ്ഡ്സണിന്റെ അപേക്ഷ പോലും മറികടന്നാണ് ടെറി വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :