കോഴിക്കോട് വ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കോഴിക്കോട്‌ മലാപ്പറമ്പില്‍ വ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്സ്‌ സെക്രട്ടറി കല്ലായി സ്വദേശി വി പി ഹൗസില്‍ കോയമൊയ്തീന്റെ മകന്‍ നസീര്‍ അഹമ്മദ്‌(50) ആണ്‌ കൊല്ലപ്പെട്ടത്‌. വെസ്റ്റ്‌ കല്ലായിയില്‍ ഇലക്ട്രോ ഏജന്‍സീസ്‌ എന്ന കട നടത്തിവരികയായിരുന്നു അഹമ്മദ്.

മലാപ്പറമ്പ്‌ ബൈപ്പാസ്‌ റോഡില്‍ നിന്ന് മെഡിക്കല്‍ കോളജ്‌ റോഡിലേക്ക്‌ തിരിയുന്ന ജംഗ്ഷനില്‍ പാച്ചാക്കലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹത്തിന്‌ 300 മീറ്റര്‍ മാറി രക്തം പുരണ്ട ഒരു തോര്‍ത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌.

കഴുത്തില്‍ തോര്‍ത്ത്‌ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികില്‍ കൊണ്ടിട്ടതാണെന്ന്‌ സംശയിക്കുന്നുണ്ട്‌. മൃതദേഹം വലിച്ചുകൊണ്ടുവന്ന പാടുകളും സ്ഥലത്തുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :