ടി പി വധം: മുല്ലപ്പള്ളിയുടെ അഭിപ്രായം കാര്യമറിയാതെയെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
ടിപി വധകേസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെ വിമര്‍ശിച്ച കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളിക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്‍റെ മറുപടി. മുല്ലപ്പള്ളി കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അഭിപ്രായം പറയുന്നതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ടി പി വധകേസില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിച്ചതാണ്. ഇത് മുല്ലപ്പള്ളി മനസ്സിലാക്കിയില്ല. കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒഞ്ചിയത്തെ സമാധനാവസ്ഥ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ സംസ്ഥാന പൊലീസിന്റെ പിടിപ്പുകേട് കൊണ്ടാണ് ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ സാക്ഷികള്‍ കൂറുമാറുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.