സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ ചെന്നിത്തല പ്രതികരിക്കണം: മുല്ലപ്പള്ളി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല മറുപടി പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശം അറിഞ്ഞില്ലെന്ന ചെന്നിത്തലയുടെ പ്രസ്‌താവന ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയേണ്ടിടത്ത്‌ അഭിപ്രായം പറയണം. പ്രസിഡന്റിന്റെ മൗനം പാര്‍ട്ടിക്കു ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ പരാമര്‍ശം വ്യക്‌തിപരമാണെന്നും അത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കേരളത്തിലെ മാവോയിസ്റ്റ്‌ സാന്നിധ്യത്തെപ്പപറ്റി ആശങ്ക വേണ്ട. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി ആധികാരിക റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ഇടതു നിലപാട്‌ ഉള്ളവര്‍ പ്രവര്‍ത്തനം ശക്‌തമാക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഇതിനെതിരെ ശക്‌തമായ നടപടിയെടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :