സാമൂഹിക പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം വെട്ടുതുറയില്‍ സാമൂഹിക പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇക്കാര്യം ഉന്നയിച്ച അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌.

സംഘര്‍ഷത്തിനിടെ മധ്യസ്ഥത പറയാനെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ആന്‍സിന്‍ ആന്റണി കൊല്ലപ്പെട്ട സംഭവത്തില്‍ മാത്യു ടി തോമസ്‌ എംഎല്‍എയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. പൊലീസ്‌ നോക്കിനില്‍ക്കെയായിരുന്നു സംഭവമെന്നും പൊലീസിന്റെ കണ്‍മുന്നില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ പോലും അറസ്റ്റ്‌ ചെയ്യാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ലെന്നും മാത്യു ടി തോമസ്‌ ആരോപിച്ചു.

എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തിലല്ല കൊലപാതകം നടന്നതെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തില്‍ നാലു പേരെ പിടികൂടിയതായും സംഭവവുമായി ബന്ധപ്പെട്ട്‌ നാലു പേരെ പിടികൂടിയതായും അവശേഷിക്കുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വിശദീകരിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന്‌ സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :