അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ രാഷ്ട്രീയ ലക്‍ഷ്യമില്ല: മുല്ലപ്പള്ളി

കോഴിക്കോട്‌| WEBDUNIA| Last Modified ശനി, 9 ഫെബ്രുവരി 2013 (14:48 IST)
PRO
PRO
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്‌ രാഷ്ട്രീയലക്‍ഷ്യം വച്ചുകൊണ്ടല്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍. വധശിക്ഷ നടപ്പാക്കുന്നതില്‍ അകാരണമായ തടസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരേ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നതിന്‌ തെളിവാണ്‌ വധശിക്ഷ നടപ്പിലാക്കിയതിലൂടെ വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :