ടി പി കേസ് വിധി: പ്രതികരിക്കാതെ വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധിയെക്കുറിച്ച് പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നാളെ അല്ലേ ശിക്ഷവിധി വരുന്നത്. അതിന് ശേഷം പ്രതികരിക്കാം എന്നു വി എസ് പറഞ്ഞു. വിധി പഠിച്ച ശേഷം പ്രതികരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

സി‌പി‌എമ്മിനെ കുടുക്കാനുള്ള നീക്കം പൊളിഞ്ഞുവെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായപ്രകടത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വി എസ് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
പാര്‍ട്ടിക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സിപിഎം നടപടി സ്വീകരിക്കുമെന്ന് വി എസ് പറഞ്ഞു.

ടി പി ധീരനായ നേതാവാണെന്ന് വിധി വരുന്നതിന് രണ്ട് ദിവസം മുമ്പ് വി എസ് അഭിപ്രായപ്പെട്ടിരുന്നു. വലത് അവസരവാദത്തിനെതിരെ പോരാടിയ നേതാവാണ് ടിപി. കമ്മ്യൂണിസ്റ്റ് നയങ്ങള്‍ക്ക് വേണ്ടി പോരാടിയ പോരാളി ആണ് ടിപി എന്നും അദ്ദേഹം പറഞ്ഞു. ടി പി കേസിലെ പ്രതികളുടെ ദേശവിരുദ്ധബന്ധം അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

വി എസിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് കൊണ്ടാ‍ണ് ടി പിയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ വിധവ കെ കെ രമ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :