ഞാന്‍ രാജിവച്ചതിനു പിന്നാലെ പ്രിയദര്‍ശനും രാജിക്കൊരുങ്ങി: ഗണേഷ്കുമാര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
താന്‍ രാജിവച്ചതിനു പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ രാജിക്കൊരുങ്ങിയതായി മുന്‍മന്ത്രി കെ ബി ഗണേഷ്കുമാര്‍. കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാനും രാജിക്കൊരുങ്ങിയതായും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. ഇവരെ താന്‍ നിര്‍ബന്ധിച്ചു പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയാണെന്ന് ഗണേഷ് പറഞ്ഞു. ഇതിനുവേണ്ടി പി സി ജോര്‍ജ് കരുക്കള്‍ നീക്കിയതായും അദ്ദേഹം ആരോപിച്ചു. പി സി ജോര്‍ജിന്റെ ബ്ലാക്മെയിലിംഗിന് വഴങ്ങില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്താണ് താന്‍ എല്ലാകാര്യങ്ങളും ചെയ്തിരുന്നത്. വിവാഹമോചനക്കേസ് ഫയല് ചെയ്യുന്നത് അദ്ദേഹത്തെ അറിയിച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും തയാറാണ്. മുഖ്യമന്ത്രി സമ്മതം മൂളുന്ന നിമിഷം എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.