ക്യാന്‍സറിനെ തോല്‍പ്പിച്ച് മനീഷാ കൊയ്‌രാള വീണ്ടും സിനിമയിലേക്ക്?

മുംബൈ| WEBDUNIA|
PRO
PRO
ന്യൂയോര്‍ക്കില്‍ ക്യാന്‍സറിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം‌പ്രാപിക്കുന്ന ബോളിവുഡ് നടി മനീഷാ കൊയ്‌രാള വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വിവരം. സംവിധായകന്‍ ജയ് പ്രകാശ് ഒരുക്കുന്ന ‘മാര്‍ക്കറ്റ് 2’ എന്ന ചിത്രത്തിലാണ് അവര്‍ അഭിനയിക്കുന്നത്.

2003ല്‍ റിലീസ് ചെയ്ത ‘മാര്‍ക്കറ്റ്’ എന്ന സിനിമയില്‍ മനീഷയുണ്ടായിരുന്നു. ഭര്‍ത്താവ് വേശ്യാലയത്തിന് വില്‍ക്കുന്ന ഭാര്യയുടെ കഥയാണിത്. തന്റെ ഭാഗ്യതാരമായ മനീഷയെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ കൈവിടാന്‍ ജയ് പ്രകാശ് തയ്യാറല്ല. പുതിയ ചിത്രത്തിന്റെ തിരക്കഥ മനീഷയോട് പറഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

അണ്ഢാശയ ക്യാന്‍സര്‍ ബാധിതയായ മനീഷയെ കഴിഞ്ഞ ഡിസംബറില്‍ ആണ് ന്യൂയോര്‍ക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതേ ആശുപത്രിയില്‍ കീമോതെറാപ്പിയ്ക്ക് വിധേയയാകുകയാണ് അവര്‍ ഇപ്പോള്‍. ജൂലൈയില്‍ ഇത് പൂര്‍ത്തിയാകും എന്ന് അവരുടെ മാനേജര്‍ അറിയിച്ചു.

ദില്‍ സേ, 1942: എ ലവ് സ്റ്റോറി, ലജ്ജ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മനീഷ പ്രിയങ്കരിയായത്. രാം ഗോപാല്‍ വര്‍മയുടെ ‘ഭൂത് റിട്ടേണ്‍സ്’ ആണ് അവര്‍ അവസാനമായി അഭിനയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :