ഞാന്‍ ഇതിഹാസമല്ല: അടൂര്‍

WDWD
ജീവിക്കുന്ന ഇതിഹാസമെന്നൊക്കെ ചിലര്‍ തന്നെ വിശേഷിപ്പിക്കുമ്പോള്‍ താന്‍ അസ്വസ്ഥനാകാറുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. റോട്ടറി ക്ലബ് ഏര്‍പ്പെടു ത്തിയ പുരസ്കാരം ചെന്നൈയില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെടുക്കാനും അതിനുള്ള കാശ് സംഘടിപ്പിക്കാനുമായി കഷ്ടപ്പെടുന്ന ഒരാളായാണ് ഞാന്‍ എന്നെ വിശേഷിപ്പിക്കാറുള്ളത്. സിനിമകളിലൂടെ ലോകത്തെ മാറ്റിമറിക്കാമെന്ന ധാരണയൊന്നും ഇല്ല. എന്നാല്‍ സമൂഹത്തില്‍ സിനിമകളിലൂടെ അവബോധം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രേക്ഷകര്‍ക്ക് പുതുതായി എന്തെങ്കിലും നല്‍കാനും അവരോട് പുതുതായി എന്തെങ്കിലും പറയാനുമുള്ള ശ്രമമാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ താഴേത്തട്ടില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

ചെന്നൈ| WEBDUNIA|
ഞാന്‍ ഒരു ക്ലബിലും അംഗമല്ല. പക്ഷേ സഹായം ആവശ്യമായ ധാരാളം പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. റോട്ടറി ക്ലബുകള്‍ പോലുള്ളവ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുകയാണ് ചെയ്യുന്നത്- അടൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :