ഡേവിസ്കപ്പ് വേദി മാറ്റില്ല: എഐടി‌എ

ന്യൂഡല്‍ഹി| WEBDUNIA|
രണ്ട് മാസത്തിന് ശേഷം നടക്കുന്ന ഡേവിസ് കപ്പ് മത്സരവേദി ചെന്നൈയില്‍ നിന്നും മാറ്റുമെന്നുള്ള വാര്‍ത്ത ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ നിഷേധിച്ചു. ഓസ്ട്രേലിയയാ‍ണ് ഇന്ത്യയുടെ എതിരാ‍ളികള്‍. ഇന്ത്യയിലെ സുരക്ഷാ സ്ഥിതിയില്‍ ഓസീസ് താരങ്ങള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഇക്കാര്യം ഇന്ത്യന്‍ അസോസിയേഷനെ അറിയിച്ചിരുന്നു. കളിക്കാര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഏര്‍പ്പെടുത്തുമെന്ന് എഐടി‌എ മറുപടി നല്‍കിയിട്ടുണ്ട്. ചെന്നൈ പോലീസിന്‍റെയും സുരക്ഷാ ഏജന്‍സികളുടെയും സേവനം ഇതിനായി വിനിയോഗിക്കുമെന്ന് എഐടി‌എ വ്യക്തമാക്കി.

എന്നാല്‍ എ‌ഐടി‌എയുടെ കത്തിന് അന്താ‍രാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മെയ് എട്ട് മുതല്‍ പത്ത് വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. ഡേവിസ് കപ്പിലെ ഏഷ്യ ഓഷ്യാന വിഭാഗത്തിലെ അവസാന റൌണ്ട് മത്സരമാണിത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ലോക ഗ്രൂപ്പ് പ്ലേ ഓഫിലെത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :