കെസ്പ ഏഴാം പിറന്നാളാഘോഷിച്ചു

കെസ്പ
WDWD

ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള സ്റ്റെര്‍ലിങ് ക്ലബിലാണ് ആഘോഷപരിപാടികള്‍ നടന്നത്. ആല്‍ഫ ഗ്രൂപ്പ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അധ്യക്ഷ ഗ്രെയ്‌സ്‌ജോര്‍ജ് ചടങ്ങില്‍ കുത്തുവിളക്ക് തെളിയിച്ചു. കെസ്‌പ രക്ഷാധികാരി വാള്‍ട്ടര്‍ ഐ. ദേവാരം ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കെസ്‌പ പ്രസിഡന്‍റ്‌ ഷൈനി വില്‍സണ്‍ ആമുഖ പ്രസംഗം നടത്തി. തമിഴ്‌നാട്‌ കായിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ആര്‍ ക്രിസ്‌തുദാസ്‌ ഗാന്ധി, തമിഴ്‌നാട്‌ സ്‌പോര്‍‌ട്സ് ഡെവലപ്പ്‌മെന്‍റ്‌ അതോറിറ്റി മെമ്പര്‍ സെക്രട്ടറി സുദീപ്‌ ജെയിന്‍ എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളായിരുന്നു.

ലോക റാങ്കിംഗില്‍ സീനിയര്‍ വിഭാഗത്തില്‍ നാല്‍‌പ്പത്തിയൊമ്പതാം സ്ഥാനത്തുള്ള അന്തര്‍ദേശീയ സ്ക്വാഷ്‌ താരം ദീപിക പള്ളിക്കലിനെയും കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണ്ണവും രണ്ട്‌ വെള്ളി മെഡലുകളും നേടിയിട്ടുള്ള ഗായത്രിയെയും ഒട്ടേറെ ദേശീയ-അന്തര്‍ദ്ദേശീയ അത്‌ലറ്റുകളെ പരിശീലിപ്പിച്ച കോച്ച് നാഗരാജനെയും കെസ്‌പ ച്ടങ്ങില്‍ ആദരിച്ചു. ഗായത്രിയുടെ കോച്ചാണ് നാഗരാജന്‍.

ജെ കെ മഹീന്ദ്ര, മോഹനകൃഷ്ണന്‍, റോയി കെ മാണി എന്നിവര്‍ യഥാക്രമം ദീപിക പള്ളിക്കലിന്‍റെയും ഗായത്രിയുടെയും നാഗരാജന്‍റെയും പ്രശസ്തിപത്രം വായിച്ചു. കെസ്പ അംഗങ്ങളായ ലീനാമാത്യു, മോളി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ അതിഥികള്‍ക്ക് പൂച്ചെണ്ട് സമ്മാനിച്ചു. കെസ്പ ഫാമിലി അവാര്‍ഡ് തരുണ്‍ മുരളിക്ക് ചടങ്ങില്‍ സമ്മാനിച്ചു.

ചെന്നൈ| WEBDUNIA|
ദേശീയ - അന്തര്‍ദ്ദേശീയ തലത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങളെ ആദരിച്ചു കൊണ്ട്‌ ചെന്നൈയിലെ മലയാളി കായിക താരങ്ങളുടെ കൂട്ടായ്‌മയായ കേരള സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍സ്‌ അസോസിയേഷന്‍(കെസ്‌പ) ഏഴാം വാര്‍ഷികം ആഘോഷിച്ചു.
പ്രായം കുറഞ്ഞ കാറോട്ടക്കാരന്‍ മാസ്റ്റര്‍ നേതാജിയെയും ആദരിച്ചു. കെസ്പ ജനറല്‍ സെക്രട്ടറി സെബാസ്റ്റിയന്‍ സേവ്യര്‍ നന്ദി പറഞ്ഞു. ഷൊര്‍ണൂര്‍ രവിയുടെ മാജിക്‌ഷോയോടെ കെസ്പയുടെ ഏഴാം വാര്‍ഷികാഘോഷത്തിന് തിരശ്ശീല വീണു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :