ഭീകരതയെ തുടച്ചു നീക്കണം: പ്രതിഭ

WD
ഭീകരത ലോക സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, നാം അതിനെ നിശ്ചയ ദാര്‍ഢ്യത്തോടെ നേരിടണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ചെന്നൈയില്‍ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഭീകരത ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും ഭീഷണിയാണ്. ഇന്ത്യ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഈ ഭീഷണിയെ നിശ്ചയദാര്‍ഡ്യത്തോടെ തുടച്ചു നീക്കേണ്ടിയിരിക്കുന്നു, പ്രതിഭ പറഞ്ഞു.

ഭീകരത ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാന്‍ ആധുനിക യുദ്ധമുറകള്‍ ഉപയോഗിക്കണം. ആധുനിക യുഗത്തിലെ സൈനികര്‍ക്ക് ശാസ്ത്ര, വിവരസങ്കേതിക വിഭാഗങ്ങളില്‍ ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കേണ്ടതാണെന്നും ഇതിനായി കൂടുതല്‍ ആഴത്തിലുള്ള പരിശീലനവും ആ‍വശ്യമാണെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.

ചെന്നൈ| PRATHAPA CHANDRAN| Last Modified ശനി, 21 മാര്‍ച്ച് 2009 (11:11 IST)
നിസ്വാര്‍ത്ഥമായ സേവനത്തിനായി രാജ്യം നിങ്ങളെ ഉറ്റു നോക്കുകയാണെന്നും ലഭിച്ചിരിക്കുന്ന പരിശീലനം ഏതു സാഹചര്യത്തെയും നേരിടാന്‍ പര്യാപ്തമാക്കിയിരിക്കുകയാണെന്നും പ്രതിഭ് കേഡറ്റുകളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :