ജോസ് തെറ്റയില്‍ രാജിവെയ്ക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടും
കൊച്ചി: |
WEBDUNIA|
PRO
PRO
ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയില്‍, എംഎല്‍ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയ്ക്ക് തയാറാണെന്ന് തെറ്റയിലും അറിയിച്ചു. അറസ്റ്റ് ഒഴിവാക്കാനാണ് മുന്‍കൂര്‍ജാമ്യം കിട്ടുന്നതുവരെ രാജി വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സരിതവിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്തുമ്പോള്‍ തെറ്റയില്‍ രാജിവയ്ക്കാതിരിക്കുന്നത് ശരിയല്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ജനതാദള്‍ സെക്യുലര്‍ നേതാക്കളെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ചൊവ്വാഴ്ച ചേരുന്ന ജനതാദള്‍ യോഗത്തിലായിരിക്കും രാജിസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.
യുവതിയുടേത് ദുര്‍ബലമായ ആരോപണങ്ങളാണെന്നും രാജി വെയ്ക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റ നിലപാട്. നിയമസഭയില്‍ ഹാജരാകാതിരുന്ന തെറ്റയില്‍, ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ച് അടുത്ത വൃത്തങ്ങള്‍ക്ക് പോലുഇം വിവരം ഇല്ല.രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. പരസ്പരസമ്മതത്തോടെയുള്ള ബന്ധമായതിനാല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനു നിയമസാധുത ഇല്ലെന്നാണ് തെറ്റയിലിനു ലഭിച്ച നിയമോപദേശം.
അതേസമയം ജോസ് തെറ്റയിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഫ്ലാറ്റില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഫ്ലാറ്റില്‍നിന്ന് സന്ദര്‍ശക റജിസ്റ്റര്‍ പിടിച്ചെടുത്തു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് എസ് പി അജിത ബീഗം സുല്‍ത്താനാണ്.
പ്രത്യേക അന്വേഷണസംഘത്തിനു അന്വേഷണം കൈമാറുംമുന്‍പ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി യുവതി താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിലെത്തി സന്ദര്‍ശക റജിസ്റ്റര്‍ പരിശോധിച്ചു. 2012 ജനുവരി മുതലുള്ള സന്ദര്‍ശക ലിസ്റ്റ് ആണ് പരിശോധിക്കുന്നത്. ഫ്ലാറ്റിലെ സിസിടിവി ദഹ്നൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്ക് പരിശോധിക്കും. പെണ്‍കുട്ടി കൈമാറിയ സിഡി പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്.