ചെന്നൈ: |
WEBDUNIA|
Last Modified ചൊവ്വ, 21 മെയ് 2013 (16:29 IST)
PRO
PRO
ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രമുഖ ഐ.ടി കമ്പനിയായ ഐഗേറ്റിന്റെ സി ഇ ഒ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) ഫനീഷ് മൂര്‍ത്തിയെ പുറത്താക്കി. ഫനീഷിന്റെ ഒഴിവിലേക്ക് ജെര്‍ഹാര്‍ഡ് വാട്‌സിന്‍ജറിനെ ഐഗേറ്റിന്റെ താല്‍ക്കാലിക പ്രസിഡന്റും സി ഇ ഒയുമായി നിയമിച്ചു.
കീഴ്‌ജീവനക്കാരിയെ പീഡിപ്പിച്ചെന്നും മറ്റൊരു ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നുമാണ് ഫനീഷിനെതിരെയുള്ള ആരോപണം. അന്വേഷണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തോട് പ്രതികരിക്കാന്‍ ഫനീഷ് തയ്യാറായിട്ടില്ല. 2003ലാണ് ഫനീഷ് അമേരിക്ക ആസ്ഥാനമായുള്ള ഐഗേറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.
ആദ്യമായിട്ടല്ല ഫനീഷിനെതിരെ ലൈംഗികാരോപണം ഉയരുന്നത്. നേരത്തെ ഇന്‍ഫോസിസില്‍ സെയില്‍ ആന്റ് മാര്‍ക്കറ്റിങ് മേധാവിയായി ജോലി ചെയ്തിരുന്നപ്പോള്‍ ഫനീഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം തുടര്‍ന്നാണ് അവിടെ നിന്നും രാജി വച്ച് ഐഗേറ്റില്‍ എത്തിയത്. 2002- ലായിരുന്ന ആ ലൈംഗികാരോപണം. പിന്നീട് ഒതുക്കിതീര്‍ക്കുവായിരുന്നു.