സിഎംപി ഇടതുപക്ഷം ചേരുമോ? ഇന്നറിയാം

കണ്ണൂര്‍| WEBDUNIA|
PRO
PRO
യു ഡി എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയില്‍ സി എം പിയുടെ നിര്‍ണായക പോളിറ്റ്ബ്യൂറോ യോഗം ചൊവ്വാഴ്ച രാവിലെ 11ന്‌ കണ്ണൂരില്‍ ചേരും. മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ ചൊവ്വാഴ്ചത്തെ പോളിറ്റ്ബ്യൂറോയിലെ പ്രധാന അജണ്ട. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ ബര്‍ണശേരിയിലെ വീട്ടിലോ പാര്‍ട്ടി ഓഫീസിലോ വച്ചായിരിക്കും യോഗം.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിഎംപി നേതാവ് എം വി രാഘവന് വ്യക്തമാക്കിയ സാഹചര്യത്തില്‍ സാധ്യതകളേറെയാണ്. ഏതെങ്കിലും പാര്‍ട്ടില്‍ ലയിക്കാന്‍ സിഎംപി തയ്യാറല്ല. എന്നാല്‍ ഇടതുപാര്‍ട്ടികളുടെ ഐക്യം ആവശ്യമാണ്. ഇടതുപാര്‍ട്ടികള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ അതിനെ പിന്തുണക്കും. എല്‍ഡിഎഫ് നേതാക്കള്‍ സമീപിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും എം വി രാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മുന്നണി വിടുമെന്ന എംവിആറിന്റെ പ്രസ്താവന സമ്മര്‍ദ്ദതന്ത്രം മാത്രമാണെന്നാണ്‌ യുഡിഎഫ്‌ വിലയിരുത്തല്‍. അതിനിടെ സിഎംപിയുടെ മുന്നണി പ്രവേശന കാര്യത്തില്‍ സ്വീകരിച്ച മൃദുസമീപനത്തോടു സിപിഎമ്മിനകത്തും അമര്‍ഷമുണ്ട്‌. കൂത്തുപറമ്പ്‌ വെടിവയ്പിനുത്തരവാദിയായി കുറ്റപ്പെടുത്തിയ എംവിആറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്‌ അംഗീകരിക്കാനാവില്ലെന്നാണ്‌ സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

ഇടതുമുന്നണി വിട്ടവര്‍ മടങ്ങിവരുന്നതിനോട് തുറന്ന സമീപനമാണുള്ളതെന്ന സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കുന്നതായി സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കാരാട്ടിന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ടെന്നും ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :