ജോസ് തെറ്റയിലിനെതിരെ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 26 നവംബര്‍ 2013 (12:21 IST)
PRO
ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബലാല്‍സംഗ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് പരാതിക്കാരിയായ യുവതി സുപ്രീംകോടതിയെ സമീപിക്കുന്നത്.
എഫ്‌ഐഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നതാണ് യുവതിയുടെ ആവശ്യം. എഫ്‌ഐആര്‍ പുന:സ്ഥാപിച്ച ശേഷം അന്വേഷണം നടത്തണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെടും.
ആലുവ മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് കേസിലെ പരാതിക്കാരി. തെളിവുകള്‍ മുഴുവന്‍ ഹൈക്കോടതി പരിശോധിച്ചില്ലെന്നും പരാതിക്കാരിയായ യുവതി ആരോപിക്കുന്നു. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ കേസ് എഫ്‌ഐആര്‍ റദ്ദാക്കിയത്.
ലൈംഗിക ബന്ധത്തിന് തന്റെ സമ്മതമില്ലായിരുന്നു എന്ന യുവതിയുടെ വാദം കോടതി പൂര്‍ണമായും തള്ളിയിരുന്നു. ദൃശ്യങ്ങള്‍ ബോധപൂര്‍വം പുറത്തുവിട്ടതാണെന്നും തെറ്റയിലിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി നിഷ്‌കളങ്കയല്ലെന്നും കേസ് പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.