ജയില്‍ ചപ്പാത്തിക്ക് ഡിമാന്‍ഡ് കൂടുമ്പോള്‍ തടവുകാര്‍ക്ക് ശിക്ഷായിളവ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജയില്‍ ചപ്പാത്തി ഇപ്പോള്‍ നഗരത്തില്‍ സംസാര വിഷയമായി മാറിയിരിക്കുകയാണ്. മുപ്പത് രൂപയ്ക്ക് കിട്ടുന്ന ചപ്പാത്തിയും കോഴിക്കറിയുമാണ് രുചി പ്രേമികളുടെ പുതിയ ചര്‍ച്ചാവിഷയം. തിരുവനന്തപുരം നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്ന ജയില്‍ ചപ്പാത്തിക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്.

ചപ്പാത്തി വാങ്ങാന്‍ ആളുകള്‍ തിരക്കു കൂട്ടുമ്പോള്‍ തന്നെ ജയിലില്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തടവുകാരും തിരക്കുകൂട്ടുകയാണ്. ജയിലില്‍ ചപ്പാത്തി ഉണ്ടാക്കിയാല്‍ തടവുകാര്‍ക്ക്‌ രണ്ടാണ്‌ മെച്ചം. ശിക്ഷാകാലാവധിയില്‍ മാസം നാലുദിവസം വീതം ഇളവും 117 രൂപ വേതനവും. ഇതാണ് ചപ്പാത്തി ഉണ്ടാക്കന്‍ തടവുകാരുടെ എണ്ണം കൂടാന്‍ കാരണം.

ചപ്പാത്തി ഉണ്ടാക്കുന്ന 400 തടവുകാര്‍ക്ക് ഇതിനകം ശിക്ഷായിളവ്‌ നല്‍കിക്കഴിഞ്ഞു. നേരത്തേ, കൃഷിപ്പണി ചെയ്തിരുന്നവര്‍ക്കും ശിക്ഷയില്‍ ഇളവ്‌ നല്‍കിയിരുന്നു. ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ലാത്ത സ്ഥിരം തടവുകാരും ശിക്ഷാഇളവ്‌ വന്നതോടെ ചപ്പാത്തി ജോലിക്കായി തിരക്കു കൂട്ടുകയാണ്‌.

കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലും കോഴിക്കോട്‌, എറണാകുളം, കൊല്ലം ജില്ലാ ജയിലുകളിലാണ്‌ ചപ്പാത്തി നിര്‍മ്മാണം നടക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :