അഴിമതിക്കേസില്‍ ഓം പ്രകാശ് ചൗതാലയ്ക്കും മകനും 10 വര്‍ഷം വീതം തടവ്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല, മകന്‍ അജയ് ചൗതാല എംഎല്‍എ എന്നിവര്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയ്ക്ക് പുറത്ത് സംഘര്‍ഷം അരങ്ങേറി. ചൗതാലയുടെ അനുയായികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ചൌതാലയും മകനും 3,206 ജൂനിയര്‍ ബേസിക്ക് അധ്യാപകരെ നിയമിക്കാന്‍ കൈക്കൂലി വാങ്ങി എന്നാണ് കേസ്. 12 വര്‍ഷം മുമ്പാണ് സംഭവം.
ചൌതാലയ്ക്കും മകനും പുറമെ മറ്റ് 53 പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ട് ഐ എ എസ് ഓഫിസര്‍മാരും ഉള്‍പ്പെടും. ഐപിസി വകുപ്പുകള്‍, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
78കാരനാണ് ഓംപ്രകാശ് ചൌതാല. കുറ്റക്കാരെ തിഹാര്‍ ജയിലില്‍ ആയിരിക്കും പാര്‍പ്പിയ്ക്കുക.