ജയില്‍ ചപ്പാത്തി ഇനി ശബരിമലയിലും

പത്തനംതിട്ട| WEBDUNIA|
PRO
PRO
സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിട്ടുള്ള ജയില്‍ ചപ്പാത്തിയും ഇഡ്ഡലിയും ഇനി ശബരിമല സന്നിധാനത്തും എത്തിക്കാനുള്ള തയ്യാറെടുപ്പായിക്കഴിഞ്ഞു. ഇത്തവണത്തെ മണ്ഡലകാലത്ത് അയ്യപ്പന്മാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ആഹാരം ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പായാണ്‌ ജയില്‍ ചപ്പാത്തി ശബരി ചപ്പാത്തി എന്ന പേരില്‍ വിതരണം ചെയ്യാനെത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് അധികൃതര്‍ പൂര്‍ണ്ണ തോതിലുള്ള തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. ശബരി ചപ്പാത്തിയും ഇഡ്ഡലിയും പത്തനംതിട്ട ജില്ലാ ജയിലിലാവും തയ്യാറാക്കുക. ഇതിന്റെ മുന്നോടിയായി തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ചപ്പാത്തി മെഷീനും തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലെ ഇഡ്ഡലി നിര്‍മ്മാണ യന്ത്രവും പത്തനം തിട്ട ജയിലിലേക്ക് കൊണ്ടുവരും.

ഇതിനൊപ്പം ചപ്പാത്തി ഇഡ്ഡലി നിര്‍മ്മാണത്തില്‍ പ്രാവീണ്യം നേടിയ 60 ജയില്‍ തടവുകാരെയും പത്തനംതിട്ട ജയിലിലേക്ക് മാറ്റും. പകരം ഇവിടെയുള്ള തടവുകാരെ കൊട്ടാരക്കര, മൂവാറ്റുപുഴ എന്നീ ജയിലുകളിലേക്ക് മാറ്റും. ഇതിനൊപ്പം നിര്‍മ്മാണത്തിനുള്ള ചുമതല വഹിക്കുന്നതിനായി തുറന്ന ജയിലിലെ ഉദ്യോഗസ്ഥരെയും നിയമിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :