ജനനേന്ദ്രിയം പകുതി മുറിച്ച് ഈര്‍ക്കില്‍ കയറ്റി!

എറണാകുളം| WEBDUNIA|
പിണങ്ങിത്താമസിക്കുന്ന ഭാര്യയെക്കാണാന്‍ ഭാര്യവീട്ടിലെത്തിയ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് ഈര്‍ക്കില്‍ കയറ്റി. ദിവസങ്ങള്‍ക്ക് ശേഷം ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ ദേവസ്വം‌പാടം ഐതുപറമ്പില്‍ ബിജു(32) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

എന്നാല്‍ ഈ സംഭവത്തിന് ആരാണ് ഉത്തരവാദിയെന്ന് ബിജുവിന് പോലും അറിയില്ല. താന്‍ ആ സമയത്ത് അബോധാവസ്ഥയിലായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ബിജു പറയുന്നത്. ഒരാഴ്ചയായി ബിജു ഭാര്യവീട്ടിലായിരുന്നു. ബിജുവിന്‍റെ വിവരമൊന്നുമില്ലാത്തതിനാല്‍ സഹോദരന്‍ ഫോണില്‍ വിളിച്ചു. തനിക്ക് പനിയാണെന്നും അതുകൊണ്ടാണ് തിരിച്ചെത്താതെന്നുമായിരുന്നു മറുപടി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ബിജു സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

തീരെ അവശനായ നിലയില്‍ എത്തിയ ബിജുവിനെ ബന്ധുക്കള്‍ അടുത്തുള്ള നഴ്സിംഗ് ഹോമില്‍ കൊണ്ടുപോയി മരുന്ന് വാങ്ങി. എന്നാല്‍ പിന്നീട് നില വഷളായതിനെ തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിനെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി.

ബിജുവിന്‍റെ ജനനേന്ദ്രിയം പകുതിവച്ച് മുറിച്ച് മാറ്റിയിരുന്നു. പിന്നീട് ഈര്‍ക്കില്‍ ഉള്ളിലേക്ക് കയറ്റി വച്ചിരിക്കുകയാണ്. ഉദരഭാഗം വരെ പഴുപ്പ് നിറയുകയും അണുബാധയുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചു. എന്നാല്‍ ബന്ധുക്കള്‍ നിരവധി തവണ ചോദിച്ചിട്ടും എന്താണ് സംഭവിച്ചതെന്ന് ബിജു പറഞ്ഞില്ല.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തന്നെ ഒരു ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും അവര്‍ രണ്ട് ഇന്‍‌ജക്‍ഷന്‍ നല്‍കുകയും ചെയ്തിരുന്നു എന്നും ഇതോടെ താന്‍ അബോധാവസ്ഥയിലായെന്നും പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ലെന്നുമാണ് ബിജു പറയുന്നത്.

പെരുമ്പാവൂര്‍ സ്വദേശിനിയാണ് ബിജുവിന്‍റെ ഭാര്യ. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മൂന്നുമാസമായി പെരുമ്പാവൂരിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞയാഴ്ച ബിജു സ്വമേധയാ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു. ബിജുവിന്‍റെ ബന്ധുക്കള്‍ ആലുവ എസ് പിക്ക് പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :