ചോദ്യപേപ്പര്‍ വിവാദം: പ്രൊഫ ടി ജെ ജോസഫ് ജോലിയില്‍ പ്രവേശിച്ചു

തൊടുപുഴ| WEBDUNIA|
PRO
ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് ന്യൂമാന്‍ കോളേജില്‍നിന്ന് പുറത്താക്കിയ പ്രൊഫ ടി ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു.

ജോലിയില്‍ തിരികെ പ്രവേശിക്കാനായതില്‍ ആശ്വാസമുണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ അടക്കം നിരവധി പേര്‍ തന്നെ സഹായിച്ചുവെന്നും ജോസഫ് പറഞ്ഞു.

ഭാര്യ സലോമിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചശേഷം സഹോദരിയോടും മക്കളോടും ഒപ്പമാണ് അദ്ദേഹം കോളേജിലെത്തിയത്. 31ന് പ്രൊഫ ജോസഫ് ജോലിയില്‍നിന്ന് വിരമിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :