'പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ്‌ ഓഫീസറുടെയും ജോലി ചെയ്യേണ്ടിവരുന്നതിന് കാരണം ചട്ടങ്ങളുടെ നൂലാമാല'

കൊച്ചി| WEBDUNIA|
PRO
മുഖ്യമന്ത്രിക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെയും വില്ലേജ്‌ ഓഫീസറുടെയും ജോലി ചെയ്യേണ്ടിവരുന്നുവെന്ന്‌ വിമര്‍ശനമുയരുന്നതിന് മറുപടിയുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.

മുഖ്യമന്ത്രിക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെയും വില്ലേജ്‌ ഓഫീസറുടെയും ജോലി ചെയ്യേണ്ടിവരുന്നുവെന്ന്‌ വിമര്‍ശനമുയരുന്നുണ്ട്. ഇതിന്‌ ഉദ്യോഗസ്‌ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചില ചട്ടങ്ങളാണ്‌ ഇതിനു കാരണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടി ദുരിതാശ്വാസനിധി വിതരണം മാത്രമാണെന്ന പ്രചാരണം തെറ്റാണെന്ന്‌ എറണാകുളത്തെ ജനസമ്പര്‍ക്കപരിപാടിക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനങ്ങളുടെ പരാതികള്‍ക്ക്‌ വേഗത്തില്‍ പരിഹാരം കണ്ടെത്താനും പരാതി പരിഹരിക്കപ്പെടേണ്ടതാണെങ്കിലും പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചട്ടങ്ങളിലും ഉത്തരവുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്തി പരിഹാരമുണ്ടാക്കുകയുമാണ്‌ ജനസമ്പര്‍ക്കപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം 45 സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടി വന്‍വിജയമായിരുന്നു. കാക്കനാട്‌ കളക്‌ടറേറ്റിലാണ്‌ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്‌. അതേ സമയം കാക്കനാട് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നിടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :