ജാതിസംഘടനകളെ തെറിപറയലല്ല രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജോലിയെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: | WEBDUNIA|
PRO
PRO
ജാതിസംഘടനകളെ തെറിപറയലല്ല രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജോലിയെന്ന് ബാലകൃഷ്ണപിള്ള. ജാതിസംഘടനകളുടെ വോട്ടുവാങ്ങി അധികാരത്തില്‍ എത്തി രണ്ടുവര്‍ഷം ഭരിച്ച ശേഷം അവരെ തെറിപറയുന്നത് ശരിയല്ല. എസ്എന്‍ഡിപിക്കും എന്‍എസ്എസിനും എതിരെ ആലപ്പുഴ ഡിസിസി പ്രമേയം കൊണ്ടുവന്നത് അനുചിതമാണ്. ഇത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും പിള്ള ചൂണ്ടിക്കാ‍ട്ടി. കേരളാ കോണ്‍ഗ്രസ് ബി പത്തനാപുരം മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള.

വിമോചന സമരം നയിച്ച മന്നത്ത് പത്മനാഭനെ കമ്മ്യൂണിസ്റ്റുകാര്‍ പോലും തെറിപറഞ്ഞിട്ടില്ല. ആ മര്യാദയെങ്കിലും കോണ്‍ഗ്രസ്സുകാര്‍ കാണിക്കണമെന്ന് പിള്ള പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് എതിരെ നിരന്തരം പ്രസ്താവനയിറക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ നിര്‍ത്തണമെന്ന് ആലപ്പുഴ ഡിസിസി കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടിരുന്നു.

പ്രമേയം അവതരിപ്പിച്ച ഡിസിസി ഭാരവാഹിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ അജ്ഞാതര്‍ ആക്രമിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :