ഗോവിന്ദച്ചാമിയെ പൂജപ്പുരയിലേക്ക് മാറ്റുന്നു

കണ്ണൂര്‍| WEBDUNIA|
PRO
PRO
സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നു. ജയില്‍ അധികൃതരും മനുഷ്യാവകാശ കമ്മിഷനും ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. മനുഷ്യാവകാശ കമ്മിഷനംഗം കെ ഇ ഗംഗാധരന്‍ വെള്ളിയാഴ്ച ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. സഹതടവുകാര്‍ തന്നെ പീഡിപ്പിക്കുകയാണെന്നും അതിനാല്‍ തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം ഇക്കാര്യം ഉന്നയിച്ച് ഗോവിന്ദച്ചാമി ജയിലില്‍ പരാക്രമം കാണിച്ചിരുന്നു. വാര്‍ഡന്മാരെ ആക്രമിക്കുകയും അവര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് ഗോവിന്ദച്ചാമിയെ പൂജപ്പുരയിലേക്ക് മാറ്റുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :