തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 2 ഫെബ്രുവരി 2012 (17:09 IST)
ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ സൌമ്യയുടെ സഹോദരന് ജോലി നല്‍കുമെന്ന് റെയില്‍വെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സൌമ്യ മരിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും ജോലി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജോലിനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സൌമ്യയുടെ സഹോദരന്റെ ജോലിക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ പലവട്ടം റെയില്‍വേയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നടപടികള്‍ സ്വീകരിക്കുന്നുവെന്ന്റെയില്‍വെ മറുപടി നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.