ഗുണ്ടാത്തലവന്‍ ആയി സജിക്ക് 7 വര്‍ഷം തടവ്

Ayi Saji
കോട്ടയം| WEBDUNIA|
PRO
PRO
പൊലീസുകാരെ അക്രമിക്കുകയും തോക്കു ചൂണ്ടി അറസ്റ്റ് തടയാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ആയി സജിക്ക് (ഇടപ്പാടി ഇഞ്ചിയില്‍ സജി - 36 വയസ്) കോടതി ഏഴു വര്‍ഷം കഠിന തടവ് വിധിച്ചു. നിരവധി ഗുണ്ടാക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് സജിക്ക് ലഭിക്കുന്നത്. മുമ്പത്തെ കേസുകളില്‍ സാക്ഷികളില്ലാത്തതിനാല്‍ സജിയെ വെറുതെ വിടുകയായിരുന്നു.

പൊലീസുകാരെ അക്രമിക്കുകയും തോക്കു ചൂണ്ടി അറസ്റ്റ് തടയാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ആയി സജിക്ക് (ഇടപ്പാടി ഇഞ്ചിയില്‍ സജി - 36 വയസ്) കോടതി ഏഴു വര്‍ഷം കഠിന തടവ് വിധിച്ചു. നിരവധി ഗുണ്ടാക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് സജിക്ക് ശിക്ഷ ലഭിക്കുന്നത്. മുമ്പത്തെ കേസുകളില്‍ സാക്ഷികളില്ലാത്തതിനാല്‍ സജിയെ വെറുതെ വിടുകയായിരുന്നു.

2002 ഒക്ടോബര്‍ ഇരുപത്തിനാലാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ജിസിഡിഎ കോംപ്ലക്സില്‍ ആയി സജി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു പാലാ സിഐ ആയിരുന്ന ജോര്‍ജ് വര്‍ഗീസ് എആര്‍ ക്യാംപിലെ പൊലീസുകാരുമായി എത്തിയെങ്കിലും ആയി സജി ഓട്ടോയില്‍ രക്ഷപ്പെട്ടു. വേറൊരു ഓട്ടോയില്‍ പൊലീസുകാര്‍ ആയി സജി സഞ്ചരിച്ചിരുന്ന ഓട്ടോയെ പിന്തുടര്‍ന്നുവെങ്കിലും പൊലീസിന്റെ നേര്‍ക്കു വെടിവച്ചശേഷം ആയി സജി രക്ഷപ്പെട്ടുവെന്നാണു കേസ്.

കോട്ടയം, ഇടുക്കി ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ആയി സജി പൊലീസ് വലയിലായത് തികച്ചും അപ്രതീക്ഷിതമായാണ്. 2009 സെപ്തംബര്‍ പത്താം തീയതിയാണ് ആയി സജി പൊലീസിന്റെ പിടിയിലായത്. പൊലീസുകാരനായ ജ്യേഷ്ഠന്‍റെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു ആയി സജി.

രാവിലെ എട്ടരയോടെ ആയി സജിയും സംഘവും യാത്ര ചെയ്തിരുന്ന വെള്ള ഷെവര്‍ലെ കാര്‍ കൊല്ലപ്പിള്ളി ടൌണിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ആയിരം രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നത് ആയി സജിയാണെന്ന് മനസിലാക്കിയ പമ്പ് ജീവനക്കാര്‍ പൊലീസിന് വിവരം നല്‍കി. തുടര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ പൊലീസ് വെള്ള ഷെവര്‍ലെ കാര്‍ ലക്‍ഷ്യമാക്കി തെരച്ചില്‍ ആരംഭിച്ചു.

ഇന്നലെ കോട്ടയം എസ് പി അശോക് കുമാര്‍ പാലായില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനാല്‍ സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മഫ്തിയില്‍ ഒരു സംഘം ആയി സജിയുടെ കാറിനെ പിന്തുടര്‍ന്ന് പൊലീസിന് വിവരങ്ങള്‍ കൈമാറി. തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറയില്‍ വെച്ച് ഷെവര്‍ലെ കാര്‍ പൊലിസ് തടഞ്ഞെങ്കിലും പിടികൂടാനായില്ല. എന്നാല്‍ ഇവിടെ വച്ച് കോണ്‍സ്റ്റബിള്‍ വി ആര്‍ ജയചന്ദ്രന്‍ കാറിന്‍റെ ചില്ല് കൈകൊണ്ട് അടിച്ച് തകര്‍ത്തു.

ഇതോടെ പൊലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ചില്ല് തകര്‍ന്ന കാര്‍ ലക്‍ഷ്യമാക്കി തെരച്ചില്‍ തുടരാന്‍ എല്ലാ സ്റ്റേഷനുകളിലേക്കും വയര്‍ലെസ് സന്ദേശം പാഞ്ഞു. നെല്ലപ്പാറയില്‍ നിന്ന് കുറിഞ്ഞി വഴി രാമപുരം, കൂത്താട്ടുകുളം റൂട്ടിലേക്ക് കടന്നു. തുടര്‍ന്ന് കൂത്താട്ടുകുളത്തുനിന്നും പൊലീസിന്‍റെ വലയില്‍പ്പെടാതെ ആയി രക്ഷപ്പെട്ടു. തുടര്‍ന്ന് പുതുവേലിയില്‍ നിന്ന് വൈക്കം റോഡിലേക്ക് തിരിഞ്ഞ ഷെവര്‍ലെ കാര്‍ നാല് ഭാഗത്ത് നിന്നും പൊലീസ് വളഞ്ഞു.

രക്ഷയില്ലെന്ന് മനസിലായതോടെ കാറിന്‍റെ ഡ്രൈവര്‍ ചിരട്ടപ്പൂള്‍ സജി ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു സംഘട്ടനത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന സജി കാറിന്‍റെ മുന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആയിയുടെ കൂട്ടാളി കയ്യൂര്‍ നരിതൂക്കില്‍ നിധിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

പാലായില്‍ ഓട്ടോ ഡ്രൈവറായിരുന്ന സജി തല്ലുകേസുകളിലാണ് ആദ്യം പൊലീസിന്‍റെ നോട്ടപുള്ളിയാകുന്നത്. പിന്നീട് പിലു ആനന്ദ്‌ എന്ന ഗുണ്ടയോടൊപ്പം ചേര്‍ന്നതോടെ 'സജി' പാലാ നഗരത്തെ വിറപ്പിക്കുന്ന ഗുണ്ടയായി വളര്‍ന്നു. ആര്‍പ്പൂക്കരയില്‍ ടാക്‌സി ഡ്രൈവറുടെ കൈ വെട്ടിയതും മൂന്നാറില്‍ വ്യാപാരിയെ ആക്രമിച്ച്‌ ഒരുകോടിയോളം രൂപ തട്ടിയതും ആയിയുടെ ക്വട്ടേഷന്‍ സംഘങ്ങളായിരുന്നു.

ഒരിക്കല്‍ കൊച്ചിയില്‍ വച്ചു സജിയെ പോലീസ്‌ സാഹസികമായി പിടികൂടി. ഏറ്റുമുട്ടലിനിടെ സജി ബഹുനില മന്ദിരത്തിനു മുകളില്‍നിന്നു താഴെ വീണു. മല്‍പ്പിടിത്തത്തിനിടെ വീണതാണെന്നും അതല്ല പോലീസ്‌ തള്ളി താഴെയിട്ടതാണെന്നും കഥകളുണ്ടായിരുന്നു.

നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് അരക്കു താഴെ തളര്‍ന്നുപോയ സജി രണ്ടു മൂന്നു വര്‍ഷത്തേക്കു ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഇതിനുശേഷവും എഴുപതോളം പേരടങ്ങുന്ന ഗുണ്ടാപ്പട സജിക്ക് സ്വന്തമായുണ്ടായിരുന്നു.

ഈയിടെ ചില കേസുകളില്‍ സജി കുടുങ്ങിയിരുന്നു. സംഘാംഗങ്ങളില്‍ പലരും അറസ്‌റ്റിലാവുകയും സജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്‌തു. അമ്മ മരിച്ച ദിവസം സജിക്കുവേണ്ടി പോലീസ്‌ വീട്ടില്‍ വലവിരിച്ചിരുന്നു. എന്നാല്‍, അന്ന് പോലീസുകാരുടെ കണ്ണുവെട്ടിച്ചു കടക്കാന്‍ സജിക്കായി. പൊലീസിന്‍റെ നീക്കങ്ങള്‍ സജിക്ക് ചോര്‍ത്തി നല്‍കിയത് സഹോദരനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :