കോഴിക്കോട് സ്‌ഫോടനത്തില്‍ പങ്കില്ല: ഹാലിം

കോഴിക്കോട്‌| WEBDUNIA|
കോഴിക്കോട് സ്ഫോടന കേസില്‍ തനിക്ക് പങ്കില്ലെന്ന് കേസിലെ മൂന്നാം പ്രതി അബ്‌ദുള്‍ ഹാലിം. കോഴിക്കോട് ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഹാലിം മാധ്യമപ്രവര്‍ത്തകരോട്‌ ഇത് വിളിച്ചു പറയുകയായിരുന്നു.

കേസ് സി ബി ഐയോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളോ അന്വേഷിക്കണമെന്ന് ഹാലിം ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഹാലിം പേപ്പറും പേനയും വാങ്ങി വിശദമായ പരാതിയും എഴുതി നല്‍കി.

അതേസമയം, ഹാലിമിനെ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി 10 ദിവസത്തേയ്ക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു നല്‍കി. ഹാലിമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ വിഭാഗം തലവന്‍ എസ്പി ഡി രാജനാണ് ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :