ലാവ്‌ലിന്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

WEBDUNIA| Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (11:29 IST)
എറണാകുളം: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനുമതി വേണമോയെന്ന വിഷയത്തില്‍ പ്രതികളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നു.

തിങ്കളാഴ്ച പരിഗണിച്ച കേസ് ഹര്‍ജിക്കാരുടെയും പ്രതികളുടെ അഭിഭാഷകരുടെയും കോടതിയുടെയും സൌകര്യം കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസില്‍ ഒമ്പതാം പ്രതിയായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വേണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം കെ ദാമോദരനും ഒന്നാം പ്രതിയായ കെ മോഹനചന്ദ്രനുവേണ്ടി കെ ദണ്ഡപാണിയുമാണ് കോടതിയില്‍ ഹാജരാവുന്നത്.

പ്രോസിക്യൂഷന് സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം ഇക്കാര്യത്തില്‍ കോടതി ആരാഞ്ഞിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :