കോളജില്‍ അക്രമം നടത്തിയത് സിപിഎം ഗുണ്ടകള്‍: ചെന്നിത്തല

കോട്ടയം| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (16:53 IST)
PRO
കോട്ടയം സി എം എസ് കോളജില്‍ അക്രമം നടത്തിയത് സി പി എമ്മിന്‍റെ ഗുണ്ടകളാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എം എസ് കോളജ് സന്ദര്‍ശിച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

മതന്യൂനപക്ഷങ്ങളോടുള്ള സി പി എമ്മിന്റെ നിലപാടിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ കോട്ടയം സിഎംഎസ്‌ കോളജിലെ അക്രമം. ഒരു വിദ്യാര്‍ഥി സംഘടനയ്ക്ക്‌ ഇങ്ങനെ അക്രമം നടത്താന്‍ കഴിയില്ല. സി പി എമ്മിന്റെ ഗുണ്ടകളാണ്‌ അക്രമം നടത്തിയത്.

മുഖ്യമന്ത്രിയുടെയും ജയരാജന്‍റെയും അഭിപ്രായങ്ങളില്‍ നിന്ന്‌ പുറത്തുവരുന്നത്‌ സി പി എമ്മിലെ വിഭാഗീയതയാണ്‌. അക്രമം നടത്തിയത്‌ ക്രിമിനലുകളാണെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഇവരെ അറസ്റ്റുചെയ്‌ത്‌ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടത്തിയവര്‍ നല്ല കുട്ടികളെന്നാണ്‌ ഇ പി ജയരാജന്‍ പറയുന്നത്‌. ജയരാജനില്‍ നിന്ന്‌ മറ്റൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :