സമയമായില്ലാ പോലും...

ദുര്‍ബല്‍ കുമാര്‍

WEBDUNIA|
PRO
ഇതിങ്ങനെയൊക്കെത്തന്നെയേ വരുള്ളൂ എന്ന് നമുക്ക് അപ്പൊഴേ അറിയാമായിരുന്നു. എങ്കിലും ആരൊക്കെ ശത്രു, ആരൊക്കെ മിത്രം എന്ന് തിരിച്ചറിയാനാണ് കെ പി സി സിയുടെ നിര്‍വാഹക സമിതി യോഗം ഉടനെ വിളിച്ചുകൂട്ടണമെന്നും അതില്‍ തന്‍റെ കാര്യം ചര്‍ച്ച ചെയ്യണമെന്നും അച്ഛനെക്കൊണ്ട് കത്തായ കത്തെല്ലാം എഴുതിച്ചത്. ഒടുവില്‍ വിളിച്ചു കൂട്ടി, പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുകയും ചെയ്തു.

തന്നെ കോണ്‍ഗ്രസിലേക്ക് എടുക്കാന്‍ സമയമായിട്ടില്ലെന്നാണ് യോഗത്തില്‍ മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും പറഞ്ഞത്. നേര്‍‌പെങ്ങള്‍ പോലും തനിക്കു വേണ്ടി വാദിക്കാന്‍ തയ്യാറായില്ല. തീരുമാനം ഹൈക്കമാന്‍‌ഡിന് വിടണമെന്ന അച്ഛന്‍റെ നിര്‍ദ്ദേശത്തിന് പുല്ലുവില പോലും കല്‍പ്പിക്കാന്‍ ചാണ്ടി - സഖ്യം തുനിഞ്ഞതുമില്ല.

“സമയമായില്ലാ പോലും... സമയമായില്ലാ പോലും...ക്ഷമയെന്‍റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ” എന്ന് വിലപിച്ച്, ക്ഷമകെട്ട് ഇറങ്ങിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണ്. തന്നെ കോണ്‍ഗ്രസിലേക്ക് തല്‍ക്കാലം എടുക്കേണ്ടതില്ല എന്ന തീരുമാനം വന്നയുടനെ “മുരളിയെ ഇനിയൊരിക്കലും എന്‍ സി പിയില്‍ എടുക്കില്ല” എന്ന് ഷണ്‍‌മുഖദാസ് അവര്‍കള്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്. കരഞ്ഞു വിളിച്ചു ചെന്നാല്‍ എന്‍ സി പിയുടെ വാതിലെങ്കിലും തുറക്കുമെന്നായിരുന്നു പ്രതീക്ഷ, ഇതിപ്പോ വാതില്‍ ആദ്യം കൊട്ടിയടച്ചത് അവരാണ്.

മറ്റു വഴികളൊന്നും ആലോചിച്ചു നോക്കിയിട്ട് തെളിയുന്നില്ല. പഴയ പല്ലവി ആവര്‍ത്തിക്കുക തന്നെ രക്ഷ. “എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാര്‍...”. ഒരു മൂന്നു രൂപ മെമ്പര്‍ഷിപ്പിനു വേണ്ടി പഴയ കെ പി സി സി അധ്യക്ഷന് ഇങ്ങനെ കേഴേണ്ടി വരുന്ന സ്ഥിതി ആലോചിക്കുമ്പോള്‍ ചെവിയില്‍ ഒരു ചെമ്പരത്തിപ്പൂവും ചൂടി എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നാണ്. എങ്കിലും കടിച്ചു പിടിച്ചു സഹിക്കുക തന്നെ. ഒന്നു കയറിക്കിട്ടുന്നതു വരെ ആട്ടും തുപ്പും സഹിക്കാം. കയറിക്കഴിഞ്ഞാല്‍ നമ്മുടെ തനി സ്വരൂപം അറിയിക്കാന്‍ മടിക്കില്ല. അതുവരെ കാത്തുകാത്ത് കാതോര്‍ത്തിരിക്കുക തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം ...

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?
കഴിഞ്ഞ ആഴ്ചയാണ് മസ്‌കിന്റെ മകന്‍ എക്‌സ് എഇ എ-12 വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ ...

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി
മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. ...

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ...

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ
സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ച ...

പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്യും, പണം ആവശ്യപ്പെടും; ...

പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്യും, പണം ആവശ്യപ്പെടും; തട്ടിപ്പ് സൂക്ഷിക്കുക, വിളിക്കേണ്ടത് ഈ നമ്പറില്‍
അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും ...

ചൂട് ഉയരുന്നു; പുറത്തിറങ്ങുമ്പോള്‍ വേണം ജാഗ്രത

ചൂട് ഉയരുന്നു; പുറത്തിറങ്ങുമ്പോള്‍ വേണം ജാഗ്രത
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക