കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യവ്യക്‌തികള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസം രംഗത്തിന്റെ അവസ്ഥ മോശമാണ്. സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ട് മാത്രം പൊതുവിദ്യാഭ്യാസ മേഖല നിലനിന്ന് പോവില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
അതേസമയം സ്വകാര്യ- സ്വാശ്രയ മേഖല അതേപടി നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സി ബി എസ് ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സച്ചാര്‍ കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്കു കുറയ്ക്കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.