ഗോവ മന്ത്രി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

മുംബൈ| WEBDUNIA|
PRO
PRO
അനധികൃതമായി വിദേശകറന്‍സി കൈവശംവച്ചതിന് മന്ത്രി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. ഗോവ വിദ്യാഭ്യാസ മന്ത്രി അറ്റനസിയോ മോന്‍‌സെറാറ്റ് ആണ് പിടിയിലായത്.

അനുവദനീയമായ കണക്കിലധികം വിദേശകറന്‍സി ഇയാള്‍ കൈവശംവച്ചതായി കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദുബായിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍. ചോദ്യം ചെയ്യല്‍ ശനിയാഴ്ചയും തുടരുകയാണ്.

രണ്ട് വര്‍ഷം മുമ്പ് ഒരു ജര്‍മന്‍ പെണ്‍കുട്ടിലെ ബലാത്സംഗം ചെയ്ത കേസില്‍ ഈ മന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്തിരുന്നു.

വിദേശകറന്‍സി കൈവശംവച്ചതിന് പാകിസ്താന്‍ ഗായകന്‍ റാഹത്ത് ഫത്തെഅലി ഖാന്‍ ഫെബ്രുവരിയില്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. 1.24 ലക്ഷം യു എസ് ഡോളര്‍ കൈവശം വച്ചതിനെത്തുടര്‍ന്നാണ് റാഹത്തിനെയും ട്രൂപ്പ് അംഗങ്ങളെയും പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :