തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ മുട്ടട റോഡ് ഇലങ്കം വിളയില്‍ ടാര്‍സന്‍ എന്നറിയപ്പെടുന്ന മഹേഷ് എന്ന ഗുണ്ട അറസ്റ്റിലായി.
കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മഹേഷ് അടുത്തിടെ പുറത്തിറങ്ങിയെങ്കിലും കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി ചെയ്യാന്‍ ആരംഭിച്ചതോടെയാണു കമ്മീഷണറുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട പൊലീസ് ടാര്‍സനെ പിടികൂടാന്‍ കാരണമായത്.
ഇയാളുടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ജില്ലാ കളക്റ്റര്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിഞ്ഞ മഹേഷ് മുംബൈയ്ക്ക് പോകാനായി വീട്ടില്‍ വന്ന് സാധനങ്ങള്‍ എടുക്കാനെത്തിയപ്പോഴാണു പൊലീസ് വലയിലായത്.
ഇയാള്‍ക്കൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന 7 വാറണ്ട് പ്രതികളെയും പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിനു മൂന്നു പേരെയും മദ്യപിച്ച് വാഹനമോടിച്ചതിനു ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.