കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്: വയലാര്‍ രവി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി. കെ പി സി സി പുനഃസംഘടന എല്ലാ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം കെ പി സി സി പ്രസിഡന്റിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി പുനഃസംഘടന വൈകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പുനഃസംഘടന ഉടന്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :