കോണ്‍ഗ്രസിന്‍റെ തലപ്പത്ത് കഴിവുള്ളവര്‍ വരണം: സുധീരന്‍

കോഴിക്കോട്| WEBDUNIA|
PRO
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്‍റെ നേതൃനിരയിലേക്ക് കഴിവുള്ളവരെ കൊണ്ടുവരണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കെ പി സി സി ഉടന്‍ നടത്തണമെന്നും അതില്‍ ഗ്രൂപ്പ് പരിഗണനകള്‍ ഉണ്ടാകരുതെന്നും സുധീരന്‍ പറഞ്ഞു.

കെ പി സി സി പുനഃസംഘടിപ്പിക്കുമ്പോള്‍ അത് പുനഃസംഘടനയ്ക്ക് വേണ്ടിയുള്ള ഒരു പുനഃസംഘടനയാകരുത്. ഗ്രൂപ്പ് പരിഗണനകളും പാടില്ല. അങ്ങനെയുണ്ടായാല്‍ ഇടപെടുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ലെന്നും കഴിവുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പുനഃസംഘടന വൈകുന്നത്‌ ഒട്ടും ഗുണകരമല്ല. കെ പി സി സി നേതൃനിരയിലേയ്ക്ക് കഴിവുള്ളവരെ കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം തന്നെ വേണ്ടിവരും - സുധീരന്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :