കൊടി സുനിയെ മാറ്റണമെന്ന അപേക്ഷ പിന്‍‌വലിച്ചു!

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി വധക്കേസിലെ പ്രതി കൊടിസുനിയെ കോഴിക്കോട് സബ് ജയിലില്‍ നിന്ന് മാറ്റണമെന്ന ജയില്‍ അധികൃതര്‍ പിന്‍വലിച്ചു. ജഡ്ജി നാരായണ പിഷാരടിയുടെ ചേമ്പറിലെത്തിയാണ് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയത്. ഇന്ന് കോടതി രണ്ട് അപേക്ഷ പരിഗണിക്കുകയും ആദ്യത്തെ അപേക്ഷ തള്ളുകയായിരുന്നു.

കോഴിക്കോട് സബ് ജയിലില്‍ കൊടിസുനി ഉള്‍പ്പെടെയുള്ളവരുടെ നടപടികള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നു എന്ന് കാട്ടിയായിരുന്നു നേരത്തെ ജയില്‍ സൂപ്രണ്ട് ബാബുരാജ് കോടതിയെ സമീപിച്ചത്. ജയിലിലെ പ്രശ്നങ്ങള്‍ മറ്റ് തടവുകാര്‍ക്കും ഭീഷണിയാകുന്നുണ്ട്. അതുകൊണ്ട്തന്നെ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ മാറ്റണമെന്നായിരുന്നു സൂപ്രണ്ട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്തരമൊരു നീക്കം പ്രതികള്‍ക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ജയില്‍ ഡിജിപിയുടെ നിലപാട്.

ജയില്‍ മാറ്റം കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അനുകൂലമാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ കോഴിക്കോട് സബ് ജയിലില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :