കൊച്ചിയില്‍ വില്‍പന നടത്തുന്ന കുലുക്കി സര്‍ബത്തിന് ഉപയോഗിക്കുന്ന ഐസ് നിലവാരം കുറഞ്ഞതും മാലിന്യങ്ങള്‍ കലര്‍ന്നതുമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ നിസാരമായി കാണാനാവില്ലെന്നും മാരകവിഷാംശം തന്നെയാണ് ഐസില്‍ അടങ്ങിയിട്ടുള്ളത് എന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മത്സ്യം കേടാകാതെ സൂക്ഷിക്കാനുള്ള ഫോര്‍മാലിന്‍, അമോണിയം എന്നിവ അടക്കമുള്ള മാരക രാസവസ്തുക്കളാണ് കൊച്ചിയില്‍ വിതരണം ചെയ്യുന്ന ഐസില്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധന നടത്തിയത്. ഇ-കോളി ബാക്ടീരിയയുടെ അളവും മാരകമായ തോതില്‍ ഐസില്‍ ഉണ്ടെന്നാണ് 24 ഐസ് പ്ലാന്റുകളില്‍ നടന്ന റെയ്ഡിലെ കണ്ടെത്തല്‍. ഈ ഐസ് ഉപയോഗിച്ചാണ് ശീതളപാനീയങ്ങളും ഐസ്‌ക്രീമുകളും തയ്യാറാക്കുന്നത്. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷാംശങ്ങള്‍ ആണിത്.
എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തി. തോപ്പുംപടിയിലെ മൂന്ന് ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടി.