കൊച്ചി മെട്രോ റെയില്‍ തൃപ്പുണിത്തുറ വരെ നീട്ടും

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചി മെട്രോ റെയില്‍ തൃപ്പുണിത്തുറ വരെ നീട്ടാന്‍ ഇന്നു ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്സ്‌ യോഗം തീരുമാനിച്ചു. നീട്ടാന്‍ 323 കോടി രൂപയാണ്‌ അധിക ചെലവ്‌ പ്രതീക്ഷിക്കുന്നതെന്നും യോഗത്തിനു ശേഷം ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പേട്ട വരെയാണ്‌ കൊച്ചി മെട്രോയുടെ പാത തീരുമാനിച്ചിരുന്നത്‌.

റെയില്‍പാത നീട്ടുന്നതിനായി റൈറ്റ് എന്ന ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം കൈക്കൊണ്ടത്. പദ്ധതിക്കായി ഫ്രഞ്ച് കന്പനിയില്‍നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി എട്ടിന് കരാര്‍ ഒപ്പിടാനും തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :