ചെന്നിത്തലയുടെ വകുപ്പ് സത്യപ്രതിജ്ഞയ്ക്ക് ശേഷം, ഗണേഷിന്റെ മന്ത്രിസ്ഥാനം പിന്നീട്: മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
രമേശ് ചെന്നിത്തല ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാവിലെ 11:20നായിരിക്കും സത്യപ്രതിജ്ഞ എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോണിയാ ഗാന്ധിയുടെ അനുമതിയോടെയാണ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചെന്നിത്തലയുടെ വകുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. വകുപ്പ് സത്യപ്രതിജ്ഞയ്ക്ക് ശേഷമല്ലേ തീരുമാനിക്കൂ എന്നാണ് അദ്ദേഹം ചോദിച്ചത്. ചെന്നിത്തല വരുന്നത് മന്ത്രിസഭയ്ക്കും യുഡിഎഫിനും ശക്തിപകരും. ഈ മന്ത്രിസഭയില്‍ നിന്ന് ആരും പുറത്തുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗണേഷ്കുമാര്‍ മന്ത്രിസഭയില്‍ വരുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുക.
പുതിയ കെപിസിസി പ്രസിഡന്റ് ഉടന്‍ ഉണ്ടാകും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്റ് ആയിരിക്കും തീരുമാനം എടുക്കുക. വി എം സുധീരന്‍ ഈ സ്ഥാനത്തേക്ക് വരുന്നതിനെ താന്‍ എതിര്‍ത്തു എന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.