കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കും

കൊച്ചി| WEBDUNIA| Last Modified വെള്ളി, 5 ജൂലൈ 2013 (16:28 IST)
PRO
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ വികസനത്തെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് തയാറാക്കാന്‍ റൈറ്റ്‌സിനെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചുമലതലപ്പെടുത്തി. എട്ടു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ് നിർദ്ദേശം.

തൃപ്പൂണിത്തുറ, അങ്കമാലി, കാക്കനാട്‌ വരെ മെട്രോ നീട്ടണമെന്നാണ്‌ നിര്‍ദേശം. മെട്രോയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിമായി. സംയോജിത വികസന പദ്ധതിക്കും കെഎംആര്‍എല്‍അംഗീകാരം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :