കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കും; പൂഞ്ഞാറിലെ ജനങ്ങള്‍ പറയുന്ന മുന്നണിക്ക് പിന്തുണ നല്‍കും: പിസി ജോര്‍ജ്

പാലായില്‍ കെ എം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സർക്കാർ മുൻ ചീഫ് വിപ്പ് പി സി ജോര്‍ജ്. മണ്ഡലത്തില്‍ മാണിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

പൂഞ്ഞാർ, കെഎം മാണി, പിസി ജോര്‍ജ് Pala, KM Mani, PC George
പൂഞ്ഞാർ| rahul balan| Last Modified ചൊവ്വ, 17 മെയ് 2016 (15:17 IST)
പാലായില്‍ കെ എം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സർക്കാർ മുൻ ചീഫ് വിപ്പ് പി സി ജോര്‍ജ്. മണ്ഡലത്തില്‍ മാണിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും
പി സി ജോര്‍ജ് പറഞ്ഞു. മുന്‍ അനുഭവമുള്ളതുകൊണ്ട് പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍ തന്നെയാകും. ഫലം വന്നാല്‍ പൂഞ്ഞാറിലെ ജനങ്ങള്‍ പറയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :