പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെഎം മാണി

പാലായിലെ വോട്ടര്‍മാര്‍ തനിക്ക് നല്ല ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കും

കെഎം മാണി , കേരളാ കോണ്‍ഗ്രസ് (എം) , പിസി ജോര്‍ജ് , തെരഞ്ഞെടുപ്പ്
പാലാ| jibin| Last Modified തിങ്കള്‍, 16 മെയ് 2016 (12:21 IST)
പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും യുഡിഎഫ്
സ്ഥാനാര്‍ഥിയുമായ കെഎം മാണി. പാലായിലെ വോട്ടര്‍മാര്‍ തനിക്ക് നല്ല ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കും. പാലായില്‍ നല്ല മത്സരമാണ് നടക്കുന്നതെങ്കിലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പാലായില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെഎം മാണി.

അതേസമയം, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പിസി ജോര്‍ജ് വ്യക്തമാക്കി.
1,000 വോട്ട് എങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും. പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎം മാണി തോല്‍ക്കും. തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :