കെ ഇ എന്നിന്‍റെ കോലം കത്തിച്ചു

തൃശൂര്‍| WEBDUNIA|
തൃശൂര്‍ ലോ കോളേജില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ കോലം കത്തിച്ച് പ്രതിഷേധം. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയായ കെ ഇ എന്‍ കുഞ്ഞഹമ്മദ്‌ നടത്തിയ വിഎസ്‌ വിരുദ്ധ പ്രസ്താവനകളാണ് ഒരു സംഘം വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. കോലം കത്തിച്ച വിദ്യാര്‍ത്ഥികള്‍ കെ ഇ എന്നിനെതിരെയും പിണറായിക്കെതിരെയും മുദ്രാവാക്യങ്ങളും മുഴക്കി

ജനാധിപത്യത്തില്‍ ചില സംഭവങ്ങളെ കുറിച്ച് ശക്തമായ സംവാദങ്ങള്‍ നടക്കുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നവനെ മന്ദബുദ്ധിയായാണ് ആധുനിക ലോകം കണക്കാക്കുകയെന്ന് കഴിഞ്ഞ ദിവസം കെ ഇ എന്‍ പറഞ്ഞിരുന്നു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഒരഭിപ്രായവും പറയാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിക്കെതിരെ കെ ഇ എന്‍ തൊടുത്ത ഒളിയമ്പായിരുന്നു അത്.

കടുത്ത പിണറായി പക്ഷക്കാരനായിട്ടാണ് കെ ഇ എന്‍ അറിയപ്പെടുന്നത്. കെ ഇ എന്നിന്റെ നേതൃത്വത്തിലുള്ള പുരോഗമന കലാ സാഹിത്യ സംഘം വിഎസ്‌ അച്യുതാനന്ദനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ മറികടന്ന്‌ സ്വയം ആളാവാന്‍ നോക്കരുതെന്ന്‌ വ്യാഴാഴ്ച വി എസിനോട് കെ ഇ എന്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :