കുന്നംകുളത്തെ തിമിര ശസ്ത്രക്രിയ: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
തിമിര ശസ്ത്രക്രിയയ്ക്കിടെ കുന്നംകുളത്ത്‌ നാലുപേരുടെ കാഴ്ച നഷ്ടമായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി നോട്ടീസ്‌ അയച്ചു.

സംഭവത്തെക്കുറിച്ചു നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്നു ആരോഗ്യ കുടുംബക്ഷേമ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മാധ്യമറിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്‌. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് പരാതിയുണ്ടായത്. ജുലൈയിലാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.

മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ച് ആന്റ്ബയോട്ടിക്കുകള്‍ നല്‍കിയതായും അണുബാധയായിരിക്കാം ഇതിനു കാരണമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :